കോട്ടോപ്പാടം: എന്‍.എസ്.എസ്. കരയോഗവും വനിതാസമാജവും സംയുക്തമായി കുടുംബമേളയും ഓണാഘോഷവും നടത്തി. കരയോഗ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനു മോദിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ അധ്യക്ഷനായി. കരയോഗം പ്രസിഡന്റ് വി.ജനാര്ദ്ദനന് അധ്യക്ഷനായി. താലൂക്ക് യൂണിയന് സെക്രട്ടറി കെ.എം രാഹുല്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ രാമചന്ദ്രന് നായര്‍, ശാന്തമ്മ ടീച്ചര്‍, ഉണ്ണികൃഷ്ണന്, കരയോഗം സെക്രട്ടറി പി.കൊച്ചുനാരായണന്, ട്രഷറര്‍ വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
