മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ കൈത്തറി തൊഴിലാളികള്‍ക്ക് ആശ്വാസമായി സം സ്ഥാന കൈത്തറി വകുപ്പ് 60 ലക്ഷം രൂപ വിതരണം ചെയ്തു.ഓണത്തോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം വഴിയാണ് ധനസഹായം നല്‍കിയത്. മാര്‍ലാട്, എലപ്പുള്ളി, പഴമ്പാലക്കോട്, കൊല്ലങ്കോട്, ചിറ്റൂര്‍, പാലപ്പുറം, കൊല്ലങ്കോട് എസ്.സി. തുടങ്ങിയ കൈത്തറി സഹകരണ സംഘങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്കൂള്‍ യൂണിഫോം പദ്ധതിക്ക് 41.45 ലക്ഷം രൂപയും, പ്രൊഡ ക്ഷന്‍ ഇന്‍സെന്റീവ് പദ്ധതിക്ക് 20 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കൈത്തറി മേഖലയില്‍ മികച്ച മുന്നേറ്റം ലക്ഷ്യമിട്ട് ജില്ലാ വ്യവസായ കേന്ദ്രം യുവ വീവ് പദ്ധതി യും നടപ്പാക്കി വരുന്നു. 16 ലക്ഷം രൂപ ചെലവ് വരുന്ന ഈ പദ്ധതിയിലൂടെ യുവതീ-യുവാക്കള്‍ക്ക് പരിശീലനവും കൈത്തറി ഉപകരണങ്ങളും നല്കുന്നു. ഇതിന്റെ ഭാഗമായി 2023-24 വര്‍ഷത്തില്‍ അട്ടപ്പാടി ഗിരിവര്‍ഗ കൈത്തറി സഹകരണ സംഘ ത്തില്‍ 20 യുവതി-യുവാക്കള്‍ക്ക് ഒന്നാം ഘട്ട പരിശീലനം പൂര്‍ത്തിയാക്കി 10 തറികള്‍ നല്കി. കൂടാതെ, മാര്‍ലാട് കൈത്തറി നെയ്ത്ത് സഹകരണ സംഘത്തില്‍ 20 യുവ തികള്‍ക്കായി ഈ വര്‍ഷം പരിശീലനം ആരംഭിച്ചിട്ടുണ്ട്. വടക്കേത്തറ കടമ്പിടി സം ഘത്തിനും കൊല്ലങ്കോട് എസ്.സി. സംഘത്തിനും റിബേറ്റ് അനുവദിച്ചു. വിവിധ സം ഘങ്ങളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലൂടെ നെയ്ത്ത് തൊഴിലാളികള്‍ക്ക് കണ്ണട അലവന്‍സും വിതരണം ചെയ്തു.
