മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി. താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 171-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഞായറാഴ്ച വിയ്യക്കുര്ശ്ശിയിലുള്ള യൂണിയന് ഹാളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്മാന് എന്‍.ആര് സുരേഷ്, ജനറല്‍ കണ്‍വീനര്‍ കെ.വി പ്രസന്നന് എന്നിവര്‍ അറിയിച്ചു. അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മേഖലയിലുള്ള അന്‍പതോളം ശാഖകളില്‍ രാവിലെ പ്രാര്‍ത്ഥന,ഗുരുപൂജ,ഘോഷയാത്ര എന്നിവയുണ്ടാകും. വൈകിട്ട് അഞ്ചിന് വിയ്യക്കുറുശ്ശിയിലുള്ള എസ്.എന്‍.ഡി.പി. യൂണിയന് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.ആദരിക്കല്‍, അവാര്‍ഡുദാനം എന്നിവയും നടക്കും. കോട്ടപ്പുറം എസ്.എന്‍. കോളജ് അധ്യാപകന് കെ.കെ വിനോദ്കുമാര്‍ ജയന്തി സന്ദേശം നല്‍കും. യൂണിയന് കൗണ്‍സിലര്‍മാര്‍, മറ്റുഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതു സമ്മേളനത്തിന് മുന്നോടിയായി യൂണിയന് ആസ്ഥാനത്ത് നിന്നും വിയ്യക്കുറുശ്ശിയി ലേക്ക് ഘോഷയാത്രയുമുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
