കോട്ടോപ്പാടം: വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണ സമൃദ്ധി 2025 – കര്‍ഷക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ആദ്യ വില്‍പ്പന നടത്തി. ഗ്രാമപഞ്ചായത്തംഗം എന്‍. അബൂബക്കര്‍ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി കെ.എസ് ജയന്, പി.മുഹമ്മദാലി, മുഫീദ, റഷീദ, വി.എഫ്.പി.സി.കെ. അസി. മാനേജര്‍ റുക്സാന ഷാജുദ്ദീന്‍, സ്വാശ്രയകര്ഷകസമിതി പ്രസിഡന്റ് സി.രാമന്‍കുട്ടി, കെ. രാമന് കുട്ടി എന്നിവര്‍ സംസാരിച്ചു. നാടന്‍ പച്ചക്കറികള്‍ 10 ശതമാനം അധിക വില നല്കി സംഭരിച്ച് പൊതു വിപണിയെക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയില്‍ വില്‍ക്കുന്നതാണ് ഈ സംവിധാനം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പച്ചക്കറികള്‍ വാങ്ങാന്‍ വരുന്നവര്‍ സഞ്ചികള്‍ കരുതണം.
