117 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി
പാലക്കാട്: ഓണത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുര ക്ഷാ വകുപ്പ് നടത്തുന്ന പരിശോധന പുരോഗമിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തു ന്നതിനും, ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വില്പന തടയുന്നതിനുമാണ് നടപടി. ഇന്ന് ആറ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ വാളയാര്‍, മീനാക്ഷിപുരം അതി ര്‍ത്തി ചെക്ക് പോസ്റ്റുകളിലും, തൃത്താല, ഒറ്റപ്പാലം സര്‍ക്കിളുകള്‍ക്ക് കീഴില്‍ 117 കേന്ദ്ര ങ്ങളിലും പരിശോധന നടത്തി. 76 സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയ ക്കുകയും, 9 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
