അഗളി: ഉപയോഗശൂന്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഇലക്ട്രിക് വാഹനം പുനര്‍ നിര്‍മിച്ച് അട്ടപ്പാടി ഗവ.ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍. അട്ടപ്പാടി സര്‍ക്കാര്‍ ട്രൈബ ല്‍ ആശുപത്രിയിലെ ഒരു പഴയ ഇലക്ട്രിക് വാഹനമാണ് ഐ.ടി.ഐയിലെ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ വിജയകരമായി പുനര്‍ നിര്‍മിച്ചത്.നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനമാണ്. വിദ്യാര്‍ഥികളുടെ പരിശീല നത്തിന്റെ ഭാഗമായുള്ള ഒരു പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായാണ് വാഹനം പുനര്‍ നിര് മ്മിച്ചത്. വാഹനത്തിനുവേണ്ട ലിഥിയം അയേണ്‍ ബാറ്ററി എറണാകുളം ആവിലിയോ ണ് ഇലക്ട്രിക് സ്കൂട്ടേഴ്സ് സൗജന്യമായി നല്‍കുകയായിരുന്നു.
പുനര്‍നിര്‍മ്മിച്ച വാഹനം ഈ വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനോത്സവത്തിന്റെ ഭാഗ മായി സ്ഥാപനത്തിന് സമര്‍പ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ സ്വയം സംരംഭ കത്വം വളര്‍ത്തുന്നതിന്റെ ഭാഗമായി എം.എം.വി ഇന്‍സ്ട്രക്ടര്‍ ജേക്കബ് ജെവിന്റെ നേതൃത്വത്തില്‍ ലീപ് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററിന് കീഴില്‍ ഉത്പാദിപ്പിക്കുന്ന വട്ടലക്കി മില്ലറ്റ്സും ഭവാനി ചന്ദനത്തിരികളും അതിഥികള്‍ക്ക് സമ്മാനമായി നല്കി. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. പ്രിന്‍സി പ്പാള്‍ എന്‍. ഹരികൃഷ്ണന് അധ്യക്ഷനായി.എം.എം.വി. ട്രെയിനി വി. സഞ്ജീവ്, കെ.എ മുഹമ്മദ് ജാബിര്‍, പി.ടി.എ പ്രസിഡന്റ് മുരുകന്, സ്റ്റാഫ് സെക്രട്ടറി കെ.കെ ശിവലിംഗം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
