അലനല്ലൂര്‍ : ഓണാഘോഷ പരിപാടികളുടെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒയുടെ ആഭി മുഖ്യത്തില്‍ അലനല്ലൂരില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു.കെ.എസ്.ടി.എ. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കെ മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.രാജഗോപാലന്‍ അധ്യക്ഷനായി. എന്‍.ജി.ഒ. യൂണിയന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.മുഹമ്മദ് റഷീദ്, കെ.എസ്.ടി.എ. സബ്ജില്ലാ വൈസ് പ്രസിഡന്റ് ടി.പി സഷീര്‍, കെ.അനിതാ മുരളീധരന്, സബ്ജില്ല ജോയിന്റ് സെ ക്രട്ടറി പി.ഗോപാല കൃഷ്ണന്, സി.നഫീസ, കെ രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. കുടും ബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
