തച്ചനാട്ടുകര: ഓണാഘോഷത്തിന്റെ ഭാഗമായി തച്ചനാട്ടുകര പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ ഓണച്ചന്ത തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി.എം സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി ബുഷറ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.പി സുബൈര്‍, എം.സി രമണി, എ.കെ വിനോദ്, കൃഷി ഓഫിസര്‍ കെ.പി ദിലു, ചെത്തല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുസ്തഫ പാറക്കല്ലില്‍, കെ.പി കുഞ്ഞുമുഹമ്മദ്, കുടും ബശ്രീ ചെയര്‍പേഴ്സണ്‍ രജനിപ്രിയ, കൃഷി അസിസ്റ്റന്റ് അബ്ദുല്‍ സമദ് തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത്-കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.പഞ്ചായത്തിലെ കര്‍ഷകരുടെ ഉല്പന്നങ്ങളും പച്ചക്കറികളും ഓണക്കാലത്ത് സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓണച്ചന്ത നാളെ സമാപിക്കും.
