മണ്ണാര്‍ക്കാട്: നഗരസഭാപരിധിയില്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ് ചികി ത്സതേടിയവര്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗര സഭാധികൃതര്ക്ക് നിവേദനം നല്കി.വിവിധ വാര്‍ഡുകളിലായി തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷിതമായി പുറത്തിറങ്ങാനാവാത്ത സാഹചര്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നിരവധിപേര്‍ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുമുണ്ട്. ഇതിന്റെ അടി സ്ഥാനത്തില്‍ തെരുവുനായ് ശല്യം നിയന്ത്രിക്കുന്നതിനും മറ്റുമായി 24 മണിക്കൂര്‍ ഹെ ല്പ് ലൈന്‍ തുടങ്ങുക, കടിയേറ്റവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുക, റിട്ട ജസ്റ്റിസ് സിരിജഗന് കമ്മിറ്റി മാതൃകയിലോ ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച ജില്ലാതല സമിതികളിലൂടെയോ നടപടിക്രമങ്ങള്‍ ഉറപ്പാക്കുക, നായ്ക്കളെ പിടികൂടി എ.ബി.സി. കേന്ദ്രത്തിലാക്കി വാക്സിനേഷന് നടത്തുക, പ്രധാന റോഡുകള്‍, സ്കൂള്‍ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ സ്ക്വാഡുകളുടെ ഇടപെടല്‍ ഉറപ്പാക്കുക, നായ കടിയേറ്റവര്‍ക്ക് എ.ആര്.എസ്. കുത്തിവെപ്പിനുള്ള സംവിധാനം നഗരസഭാ പരിധിയിലെ ആശുപത്രി കളില്‍ എല്ലായ്പ്പോഴും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലു ള്‍പ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്, ജനറല്‍ സെക്രട്ടറി പി.സി. ഹൈദരലി, വൈസ് പ്രസിഡന്റ് ഫൈസല്‍ മണ്ണാര്‍ക്കാട്, രാധാകൃഷ്ണന്, സക്കീര്‍ ഹുസൈന്, റഷീദ് നമ്പിയത്ത്, ജമാല്‍ അബ്ദുള്‍ കാദര്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
