മണ്ണാര്‍ക്കാട്: സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ ആരംഭിച്ച ‘ജലമാണ് ജീവന്’ കാംപെയിന് ഊര്‍ജിതം. ആദ്യഘട്ടത്തില്‍ മാത്രം 1,79,860 സ്വകാര്യ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. 1,357 പൊതുസ്ഥാപനങ്ങളിലെ കിണറുകളും 4,569 പൊതുകിണറുകളും ക്ലോറിനേറ്റ് ചെയ്തു. അതോടൊപ്പം, 1,07,034 വാട്ടര്‍ ടാങ്കുകളും ശുചീകരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം പോലുള്ള മാരകരോഗങ്ങള്‍ തടയുന്നതിനായാണ് കിണറുകളില്‍ ക്ലോറിനേഷന് നട ത്തിയത്. വിപുലമായ ബോധവല്‍ക്കരണവും ജലപരിശോധനയും ഭാഗമായി നടക്കും.
സെപ്റ്റംബര്‍ എട്ടു മുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ വഴി ബോധവല്‍ക്കരണം സംഘടിപ്പിക്കും. ഹയര്‍ സെക്കന്‍ഡറി സ്കൂ ളുകളിലെ കെമിസ്ട്രി ലാബുകളോട് ചേര്‍ന്ന് ഹരിതകേരളം മിഷന് ഒരുക്കിയ ജല ഗുണനിലവാര പരിശോധനാ സംവിധാനം ഉപയോഗിച്ച് ജലപരിശോധന നടത്തും. ഇതിന്റെ ഫലത്തെ അടിസ്ഥാനമാക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ ഒന്നുവരെ എല്ലാ പൊതു ജലസ്രോതസ്സുകളും ശുചീക രിക്കാനും മാലിന്യമുക്തമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളും നടത്തും. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കു ടുംബശ്രീ, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍ എ ന്നിവരുടെ സഹകരണത്തോടെയാണ് കാംപെയിന്നടക്കുന്നത്. ക്ലോറിനേഷന് നടന്ന തുമായി ബന്ധപ്പെട്ട വിശദമായ കണക്കെടുപ്പ് അടുത്ത മാസം ആദ്യത്തോടെ നടത്തും.
