കോട്ടോപ്പാടം: മണ്ണാര്‍ക്കാട് -എടത്തനാട്ടുകര റൂട്ടിലോടുന്ന സ്വകാര്യബസിനടിയി ല്‍നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി. തുടര്‍ന്ന്, ഡ്രൈവര്‍ ബസ് നിര്‍ത്തിയ ശേഷം യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇന്നുരാവിലെ 11.30ന് കോട്ടോ പ്പാടം വേങ്ങ ഭാഗത്താണ് സംഭവം. എസ്. എസ്. ബ്രദേഴ്സ് എന്ന സ്വകാര്യ ബസിനടിയില്‍ നിന്നാണ് ശക്തിയായ രീതിയില്‍ പുകയുയര്‍ന്നത്. കുറച്ചുസമയത്തിനുശേഷം നിലക്കു കയും ചെയ്തു. വാഹനത്തിന്റെ ടര്ബോയിലുണ്ടായ പ്രശ്നമാണ് പുക ഉയരാന്കാരണം. പുകശ്രദ്ധയില്പെട്ടതോടെ ഡ്രൈവര്‍ ബസില്‍ നിന്നിറങ്ങി നോക്കുകയും യാത്രക്കാ രോട് പുറത്തിറങ്ങാന്‍ പറയുകയും ചെയ്തു. മണ്ണാര്‍ക്കാട് നിന്ന് എടത്തനാട്ടുകരയിലേക്ക് പോവുകയായിരുന്ന ബസില്‍ പത്തില്‍ താഴെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസി ന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
