മണ്ണാര്‍ക്കാട്: ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ് അസഭ്യംവിളിച്ച ഡിവൈഎഫ്ഐക്കെതിരെ മണ്ണാര്‍ക്കാട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നഗരത്തില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് നസീര്‍ ബാബു അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അസീസ് ഭീമനാട്, മറ്റു നേതാക്കളായ പി.എം. നൗഫല്‍ തങ്ങള്‍, നൗഷാദ് ചേലഞ്ചേരി, രാജന് ആമ്പടത്ത്, ഗിരീഷ് ഗുപ്ത, രമേശ് ഗുപ്ത, അനു എസ്. ബാലന്, ഫൈസല്‍ കൊന്നകോടന് എന്നിവര്‍ സംസാരിച്ചു.
