പാലക്കാട്: ഓണത്തിനു മുന്നോടിയായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ വകുപ്പ് നടത്തുന്ന പരിശോധന കര്‍ശനം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, വിലക്കയറ്റവും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയും തടയുന്നത് ലക്ഷ്യമിട്ടാണ് നടപടി. ആറ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ തൃത്താല, മണ്ണാര്‍ക്കാട്, കോങ്ങാട്, ആലത്തൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ സര്‍ക്കിളുകള്‍ക്ക് കീഴില്‍ 80 കേന്ദ്രങ്ങളില്‍ ഇന്നലെ പരിശോധന നടന്നു. ഇതില്‍ മണ്ണാര്‍ക്കാട്, കോങ്ങാട് സര്‍ക്കിളുകളില്‍ സിവി ല്‍ സപ്ളൈസിന്റെയും എക്സൈസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരി ശോധന നടത്തിയത്. പരിശോധനയില്‍ 18 സാംപിളുകള്‍ ശേഖരിച്ച് ലാബ് പരിശോധ നയ്ക്ക് അയച്ചു. ഒരു സ്ഥാപനത്തിന് പിഴ നല്‍കുകയും, 4 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പ്രധാന മാര്‍ക്കറ്റുകളും ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ നയനലക്ഷ്മി, ഹേമ, ഡോ.ജോബിന്, ഡോ.നന്ദകിഷോര്‍, ഡോ.ബര്ഷാന, അഷറഫ്, ഡോ.ഫിര്‍ദൗസ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് നോഡല്‍ ഓഫിസര്‍ ഹാസില അറി യിച്ചു.
