മണ്ണാര്‍ക്കാട്: അന്ത്യോദയ അന്നയോജന കാര്‍ഡ് ഉടമകള്‍ക്കുള്ള 15 ഇനങ്ങളുള്‍പ്പെട്ട ഓണക്കിറ്റ് വിതരണം പാലക്കാട് ജില്ലയില്‍ പുരോഗമിക്കുന്നു.റേഷന്‍ കടകള്‍ വഴി യാണ് വിതരണം. 15 ഇനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിലോ പഞ്ചസാര, വെള്ളിച്ചെണ്ണ അര കിലോ, തുവരപരിപ്പ്, വന്‍പയര്‍, ചെറുപയര്‍ പരിപ്പ്, ശബരി തേയിലപ്പൊടി എന്നി വ 250 ഗ്രാം വീതം, കശുവണ്ടി, മില്‍മ നെയ്യ് എന്നിവ 50 ഗ്രാം വീതം, ശബരി സാമ്പാര്‍ പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി എന്നിവ 100 ഗ്രാം വീതം, പായസം മിക്സ്, ഉപ്പ് ഒരു പായ്ക്കറ്റ്, ഒരു തുണിസഞ്ചി എന്നിവയുണ്ട്. കിറ്റുവിതരണം സെപ്റ്റം ബര് നാലിന് മുന്‍പ് പൂര്‍ത്തീകരിക്കും. മണ്ണാര്‍ക്കാട് -16870, പാലക്കാട്- 6434, ചിറ്റൂര്‍-9521, ഒറ്റപ്പാലം- 6116, പട്ടാമ്പി-4850, ആലത്തൂര്‍-5366 എന്നിങ്ങനെ ജില്ലയില്‍ 49657 അന്ത്യോദയ അന്നയോജന ഗുണഭോക്താക്കളാണ് ഉള്ളത്. ഇന്നലെ ഉച്ചയ്ക്ക് 2.30 വരെ 7689 ഗുണഭോ ക്താക്കള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
