മണ്ണാര്‍ക്കാട്: ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നടത്തിയ നിമജ്ജന മഹാശോഭയാത്ര വര്‍ണ്ണാഭമായി. താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ നിന്നാ യി ചെറുതും വലുതുമായ എണ്‍പതോളം ഗണേശവിഗ്രങ്ങള്‍ നിമജ്ജനത്തിനായി എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം നെല്ലിപ്പുഴ വിവേകാനന്ദനഗറില്‍ സംഗമിച്ച് വൈകിട്ട് നാലുമണിയോടെ മഹാശോഭയാത്രയായി ദേശീയപാതയിലൂടെ നീങ്ങി കുന്തിപ്പുഴ ബൈപ്പാസിലൂടെ ആറാട്ടുകടവിലെത്തി. ശക്തമായ മഴയായതിനാല്‍ വിഗ്രഹങ്ങള്‍ പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടിയാണ് സംരക്ഷിച്ചിരുന്നത്.ഏഴുമണിയോടെ നിമജ്ജനം നടന്നു.നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാഞ്ഞിരപ്പുഴ, കോട്ടോ പ്പാടം, കരിമ്പുഴ, കുമരംപുത്തൂര്‍, തെങ്കര, കാരാക്കുര്‍ശ്ശി, തച്ചനാട്ടുകര, അലനല്ലൂര്‍ പഞ്ചായത്തുകളുടേയും വിവിധഭാഗങ്ങളില്‍ നിന്നുമായാണ് ഗണേശവിഗ്രഹങ്ങളെ ത്തിയത്. പി.ബി മുരളി, എ.ശ്രീനിവാസന്, കെ.കൃഷ്ണദാസ്, ബി.മനോജ്, രവി അടിയത്ത്, ബിജുനെല്ലമ്പാനി, രവീന്ദ്രന് കുമരംപുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
