അലനല്ലൂര്‍ : വാക്കോ കേരള സംസ്ഥാന മത്സരത്തില്‍ പാലക്കാട് ജില്ലയെ പ്രതിനി ധീകരിച്ച് വിജയിച്ച ഗവ.ഓറിയന്റല്‍ സ്കൂള്‍ ടീമിനെ എം.എസ്.എഫ്. എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. എ.പി അഫ്സല് അധ്യക്ഷനായി. എം.എസ്.എഫ്. മണ്ഡ ലം പ്രസിഡന്റ് ടി.കെ സഫ്വാന്, മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം. പി.എ ബക്കര്‍ മാസ്റ്റര്‍, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ഹംസപ്പ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണീന്‍ ബാപ്പു, മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് പി.ശാനവാസ്, മറ്റുനേതാക്കളായ അന്‍വര്‍ സാദത്ത്, പി.മൊയ്ദീന്‍കുട്ടി, കെ.അബൂബക്കര്‍ മാസ്റ്റര്‍, അബു മാസ്റ്റര്‍, പി.നൗഷാദ്, നിജാസ് ഒതുക്കുംപുറത്ത്, റഹീസ് എടത്തനാട്ടുകര, ശിഹാ ബുദ്ദീന്‍, ടി.പി സൈനബ, ഹഫ്സ കുളങ്ങര, കദീജ മഠത്തില്‍, മന്‍സൂര്‍ ചക്കം തൊടി, ഷബീര്‍അലി, അശീഖ് എന്നിവര്‍ പങ്കെടുത്തു.
