തച്ചനാട്ടുകര: അമീബിക് മസ്തിഷ്കജ്വരം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തച്ചനാട്ടുകരപഞ്ചായത്തില് ജലമാണ് ജീവന് ബോധവല്‍ക്കരണ പ്രതിരോധ പ്രവര് ത്തനങ്ങള് നാളെ തുടങ്ങും. ഇതിനായുള്ള സംഘാടക സമിതി യോഗം ചേര്‍ന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എന്‍ സിമ്മി വിശദീകരണം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാ യി പഞ്ചായത്തിലെ നാലായിരത്തോളം കിണറുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേ തൃത്വത്തില്‍ ക്ലോറിനേഷന് നടത്തും. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിക്കും. ബോധവല്‍ക്കരണവും ലഘു ലേഖ വിതരണവും നടത്തും.ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ടി സഫിയ, എം.സി രമ ണി,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന്, എല്‍.എച്ച് ഐ. റുഖിയ,ആരോഗ്യ പ്രവര്ത്ത കര്,ആശാവര്‍ക്കര്‍മാര്‍,പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
