അലനല്ലൂര്‍: അലനല്ലൂര്‍ പഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ മുണ്ടക്കുന്ന്-കൈരളി റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടിലുള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആയിഷാബി ആറാ ട്ടുതൊടി, ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണികണ്ഠന് വടശ്ശേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിഷ, ബഷീര്‍ പടുകുണ്ടില്‍, അനില്‍കുമാര്‍, അക്ബറലി പാറോക്കോട്ടില്‍, മുന്‍പഞ്ചായത്ത് അംഗങ്ങളായ കെ.ടി ഹംസപ്പ, സി.മുഹമ്മദാലി മാസ്റ്റര്‍, റഫീക്ക പാറോക്കോട്ടില്‍, പൊതുപവര്ത്തകരായ എം.പി.എ ബക്കര്‍ മാസ്റ്റര്‍, നിജാസ് ഒതുക്കുംപുറത്ത്, സി.ഷൗക്കത്തലി, സിബ്ഗത്ത് മഠത്തൊടി, സി.ശ്രീനിവാസന്, സി.അജിത്കുമാര്‍, പി.സുരേഷ്കുമാര്‍, ജയശങ്കരന്‍ മാസ്റ്റര്‍, കെ.ജനാര്ദ്ദനന്, അബൂബക്കര്‍ കാപ്പുങ്ങല്‍, നാസര്‍ കാപ്പുങ്ങല്‍, അബ്ദു കൂരി ക്കാടന്‍, കബീര്‍ തയ്യില്‍, പ്രസീത, സുബൈര്‍ പാറോക്കോട്ടില്‍, സുരേഷ് കൊടുങ്ങല്ല യില്‍, സി.ഫാസില്‍, പി.മൂസ. റഹ്മത്ത് തൈക്കോട്ടില്‍, എം.മുഹമ്മദ് കുട്ടി, ജയേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
