ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും
പാലക്കാട് : ഓണക്കാലത്ത് വിപണി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ഓണച്ചന്തകളും ജില്ലാ ഫെയറുകളും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഓണം ജില്ലാ ഫെയര്‍ ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പാലക്കാട് കോട്ട മൈതാനത്ത് നടക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഉള്‍പ്രദേ ശങ്ങളില് ‘മൊബൈല്‍ മാവേലി’ എന്ന പേരില്‍ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കി യിട്ടുണ്ട്.
ഇതോടൊപ്പം സപ്ലൈകോയില്‍ നിന്നും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സബ്സിഡി നിര ക്കില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളും, സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ മിത മായ നിരക്കിലും ലഭിക്കും. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്ക് എംആര്‍പിയില്‍ നിന്ന് 5% മുതല്‍ 50% വരെ വിലക്കിഴിവ് ഉണ്ടായിരിക്കും. വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറുകളും ലഭ്യമാണ്. സപ്ലൈകോയുടെ സ്വന്തം ഉല്‍പ്പന്നങ്ങളായ ശബരി ഉല്‍പ്പന്ന ങ്ങള്‍ക്കും ശബരി ചക്കി ഫ്രഷ് ആട്ട, ശബരി ചായപ്പൊടി എന്നിവയ്ക്കും വിലക്കുറവ് ലഭിക്കും. പുതിയ ശബരി ഉത്പന്നങ്ങളായ പായസം മിക്സ്, പഞ്ചസാര, ഉപ്പ്, പാലക്കാട ന് മട്ട അരി, പുട്ട്/അപ്പം പൊടി എന്നിവയും ലഭിക്കും. കൂടാതെ, എഎവൈ കാര്‍ഡ് ഉടമ കള്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതോടൊ പ്പം ആകര്‍ഷകമായ വിലയില്‍ സമൃദ്ധി കിറ്റ്, മിനി സമൃദ്ധി കിറ്റ്, ശബരി സിഗ്നേച്ചര്‍ കിറ്റ് എന്നിവയും ഗിഫ്റ്റ് കാര്‍ഡ് കൂപ്പണുകളും ലഭിക്കും. സപ്ലൈകോ വില്പനശാലക ളില്‍ നിന്നും 1000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ഒന്നാം സമ്മാനമായി ഒരു പവന് സ്വര്‍ണ നാണയം ലഭിക്കും. രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് ലാപ്ടോപ്പും മൂന്നാം സമ്മാനം മൂന്ന് പേര്‍ക്ക് സ്മാര്‍ട്ട് ടിവിയുമാണ്. കൂടാതെ എല്ലാ ജില്ലയിലും ഓരോ വിജയിക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കും.
സഞ്ചരിക്കുന്ന ഓണച്ചന്തയുടെ വിശദമായ വിവരങ്ങളും സമയക്രമവും താഴെ നല്കുന്നു:
ആഗസ്റ്റ് 25 (തിങ്കള്‍): വൈകുന്നേരം ആറു മുതല്‍ ഏഴ് വരെ- മാങ്കാവ്
ആഗസ്റ്റ് 26 (ചൊവ്വ): ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെ കൈകാട്ടിയിലും, വൈകുന്നേരം 4.30 മുതല്‍ 6 വരെ പോത്തുണ്ടിയിലും
ആഗസ്റ്റ് 27 (ബുധന്‍): രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ മീനാക്ഷിപുരത്തും, വൈകുന്നേരം 3 മുതല്‍ 6 വരെ കല്യാണപേട്ടയിലും
ആഗസ്റ്റ് 28 (വ്യാഴം): രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ ധോണിയിലും
ഉച്ചയ്ക്ക് 2.30 മുതല്‍ 6 വരെ ആനക്കല്‍, മലമ്പുഴ എന്നിവിടങ്ങളിലും.
ആഗസ്റ്റ് 29 (വെള്ളി): രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ ആനപ്പടി, തൂണക്കടവ്, പറമ്പികുളത്തെ ചുങ്കം എന്നിവിടങ്ങളില്‍.
ആഗസ്റ്റ് 30 (ശനി): രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ എര്‍ത്ത്ഡാം, 5-ാം ഉന്നതി, പറമ്പികുളത്തെ കടവ് ഉന്നതി എന്നിവിടങ്ങളില്‍.
ആഗസ്റ്റ് 31 (ഞായര്‍): രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ കുരിയാര്‍കുറ്റി, പറമ്പികുളം എന്നിവിടങ്ങളില്‍.
സെപ്റ്റംബര്‍ ഒന്ന് (തിങ്കള്‍): രാവിലെ 10 മുതല്‍ 1 വരെ കവയിലും, ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ വെള്ളപ്പുറത്തും, വൈകുന്നേരം 4 മുതല്‍ 6 വരെ മുചേരിയിലും.
സെപ്റ്റംബര്‍ 2 (ചൊവ്വ): രാവിലെ 10 മുതല്‍ 12 വരെ കോല്‍പ്പാടത്തും, ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ചാത്തകുളത്തും, വൈകുന്നേരം 4 മുതല്‍ 6 വരെ മാണിക്കാശ്ശേരിയിലും.
സെപ്റ്റംബര്‍ 3 (ബുധന്‍): രാവിലെ 10 മുതല്‍ 1 വരെ മാമ്പള്ളത്തും, ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ കരിപ്പാലിയിലും.
സെപ്റ്റംബര്‍ 4 (വ്യാഴം): രാവിലെ 10 മുതല്‍ 1 വരെ തിരുനെല്ലായിയിലും, ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ നൂറണിയിലും.
ഓണം ജില്ലാ ഫെയറിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 5.30 ന് കോട്ടമൈതാനിയില്‍ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന പരിപാടി യില്‍ വി.കെ ശ്രീകണ്ഠന് എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ആദ്യ വില്‍പ്പന നടത്തും. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് സമൃദ്ധി കിറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സഞ്ചരിക്കുന്ന ഓണചന്ത യുടെ ഫ്ലാഗ് ഓഫും മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും.
