മണ്ണാര്‍ക്കാട് : ദേശീയ ശുചിത്വ സര്‍വേയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് പാല ക്കാട് ജില്ലക്കും, നഗരസഭകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം. തിരുവ നന്തപുരത്ത് നടന്ന ചടങ്ങില്‍ എം.ബി. രാജേഷ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. സ്വച് സര്‍വ്വേ ക്ഷണ് (അര്‍ബണ്‍) 2024ല്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി നഗരസഭകള്‍ക്കും നഗരസഭകളുടെ മികച്ച റാങ്കിങ് നേട്ടത്തിന് ജില്ലയ്ക്കും വ്യക്തിഗത മികവിന് ജില്ലാ ശുചിത്വ മിഷന് പ്രോഗ്രാം ഓഫിസറുമാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അവര്‍ഡ് നേട്ടത്തിന് അര്‍ഹരായത്.
സംസ്ഥാനത്തെ ബെസ്റ്റ് പെര്‍ഫോമര്‍ കാറ്റഗറിയില്‍ ഷൊര്‍ണ്ണൂര്‍ നഗരസഭയും ഒ.ഡി. എഫ്. പ്ലസ് , ജി.എഫ് സി സ്റ്റാര്‍ റേറ്റിംഗില്‍ ത്രീസ്റ്റാര്‍ എന്നിവ നേടി സര്‍ട്ടിഫിക്കേ ഷനില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി മികച്ച പ്രകടനം നടത്തിയതിന് പട്ടാമ്പി നഗരസഭയും കഴിഞ്ഞ വര്‍ഷത്തെ 1580 മാര്‍ക്കില്‍ നിന്ന് 8764 മാര്‍ക്ക് നേടി റാങ്കിങ്ങില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതിന് ചെര്‍പ്പുളശ്ശേരി നഗരസഭയും അവാര്‍ഡിന് അര്‍ഹരായി. നഗരസഭകളെ വിജയത്തിലേക്ക് നയിച്ചതില്‍ മികച്ച നേതൃത്വം നല്‍കിയതിന് ജില്ലാ ജോയിന്റ് ഡയറക്ടറും ജില്ലാ ശുചിത്വമിഷനും സ്വച്ഛ് സര്‍വേക്ഷണില്‍ മികവ് കൈവരിക്കുന്നതിന് പാലക്കാട് ജില്ലയിലെ നഗരസഭകളെ പ്രാപ്തമാക്കിയതിനുള്ള സ്വഛ് സര്‍വ്വേക്ഷണ്‍ ലീഡര്‍ഷിപ്പ് അവാര്‍ഡിന് ജില്ലാ ശുചിത്വ മിഷന് പ്രൊഗ്രാം ഓഫീസര്‍ എ.ഷരീഫും അര്‍ഹനായി.നഗരസഭകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളാണ് റാങ്കിങ്ങില്‍ മികവ് ലഭിക്കാന്‍ നഗരസഭകളെ പ്രാപ്തമാക്കിയത
്. മാലിന്യ പ്ലാന്റുകളുമായി ബന്ധപ്പെട്ട രേഖകളുടെ കുറവ്, പൊതുയിടങ്ങള്‍, ജലാശയങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ബിന്നുകളുടെയും ഐ.ഇ.സി ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാത്തത്, പൊതു ടോയ്ലറ്റുകളിലെ സൗകര്യങ്ങളുടെ കുറവ്, ടോയ്ലറ്റുകളില് ക്ലീനിംഗ് വസ്തുക്കളുടെ അപര്യാപ്തത തുടങ്ങിയവയായിരുന്നു പ്രധാന അപര്യപ്തകള് കണ്ടെത്തിയിരുന്നത്. ഇത് ഫീല്‍ഡ് പരിശോധനകള്‍ക്കു മുമ്പായി പരിഹരിക്കാന്‍ നഗരസഭകള്‍ക്കു കഴിഞ്ഞത് നേട്ടമായി. സൗന്ദര്യവല്ക്കരണപ്രവര്ത്തനങ്ങളും മാലിന്യസംസ്കരണ സംവിധാന മൊരുക്കലും, നിയമലംഘകര്‍ക്കെതിരെയുള്ള ശക്തമായ എന്‍ഫോഴ്സമെന്റ് നടപടികളുമെല്ലാം ജില്ലയിലെ നഗരസഭകളുടെ റാങ്കിങ് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് മികച്ചതാക്കി.
ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി നഗരസഭകളെ പ്രതിനിധീകരിച്ച് ചെയര്മാന്മാര്, വൈസ് ചെയര്പേഴ്സണ്മാര്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര് നഗരസഭ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിമാര്‍, ക്ലീന്‍സിറ്റി മാനേജര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, യംഗ് പ്രഫഷണലുകള്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ ഏറ്റു വാങ്ങിയത്. പാലക്കാട് ജില്ലക്കു വേണ്ടി തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ അസി. ഡയറക്ടര്‍ ആനന്ദ്്, ജില്ലാ ശുചിത്വ മിഷന് കോര്‍ഡി നേറ്റര്‍ ജി. വരുണ്‍, ജില്ലാ ശുചിത്വമിഷന് ഉദ്യോഗസ്ഥര്‍ എന്നിവരും വ്യക്തിഗത മികവിനുള്ള സ്വച് സര്‍വേക്ഷണ്‍ ലീഡര്‍ ഷിപ്പ് അവാര്‍ഡ് ജില്ലാ ശുചിത്വ മിഷന് പ്രൊഗ്രാം ഓഫീസര്‍ എ. ഷരീഫും ഏറ്റുവാങ്ങി.
