മണ്ണാര്‍ക്കാട്: ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ നൂതനാശയങ്ങളെ സമകാലിക സമൂഹത്തിന്റെ പ്രശ്നപരിഹാര തന്ത്രങ്ങളാക്കി മാറ്റുന്ന ‘വൈ.ഐ.പി. ശാസ്ത്രപഥം’ പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ 30,000-ലധികം കുട്ടികള്‍ രജിസ്റ്റര്‍ ചെ യ്തു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള, കെ-ഡിസ്ക് എന്നിവയുടെ സം യുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വന്‍ വളര് ച്ചയാണ് രജിസ്ട്രേഷനില്‍ രേഖപ്പെടുത്തിയത്.
സീസണ് 5, 6, 7 എന്നിവയില്‍ സംസ്ഥാനതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ പാലക്കാ ട് ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മികവ് പുലര്‍ത്തിയിരുന്നു. ജില്ലാതല വിജയികള്‍ ക്ക് 25,000 രൂപയും സംസ്ഥാനതല വിജയികള്‍ക്ക് 50,000 രൂപ വരെയും പ്രോത്സാഹന സ മ്മാനമായി ലഭിക്കും. കൂടാതെ, സംസ്ഥാനതല വിജയികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഗ്രേ സ് മാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ-ഡിസ്കിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ബ്ലോക്ക്, ജില്ലാതല പരിശീലന ക്യാമ്പുകളും വിദഗ്ധരുടെ ഓറിയന്റേഷനും മെന്റര്‍ഷിപ്പും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്.
ആശയവികസനത്തിനും പ്രോട്ടോടൈപ്പ് നിര്‍മാണത്തിനും അവസരമൊരുക്കുന്ന ശാസ്ത്രപഥം, യുവതലമുറയെ ഭാവിയിലെ മികച്ച സംരംഭകരാക്കി മാറ്റുന്നതിന് വഴി യൊരുക്കുന്നു. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ-ഡിസ്ക് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കിരണ്‍ദേവ്, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.എസ്. ഷാജി, പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ ബി.പി.സി. മാര്‍, ട്രെയിനര്‍മാര്‍, സി.ആര്.സി.സി. അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. വൈജ്ഞാനിക സമ്പദ്ഘടനയിലേക്ക് അറിവ് സൃഷ്ടിക്കുന്ന കുട്ടികളെ വാര്ത്തെ ടുക്കുന്ന ഈ പദ്ധതിക്ക് സെക്കന്‍ഡറി തലം മുതല്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കു ന്നത്.
