തച്ചമ്പാറ: കുടുംബശ്രീ ജില്ലാ മിഷന്, തച്ചമ്പാറ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭി മുഖ്യത്തില്‍ ബഡ്സ് ദിനാചരണം നടത്തി. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉദ്ഘാട നം ചെയ്തു. സംസ്ഥാനത്തെ വികസന മാതൃക എടുത്തുകാണിക്കാന്‍ സാധിക്കുന്ന പദ്ധ തിയാണ് ബഡ്സ് സ്കൂളുകള്‍. വിവിധ മേഖലകളില്‍ അവസരം സൃഷ്ടിച്ച്, ബഡ്സ് സ്കൂളുക ളിലെ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ എല്ലാവരും തയ്യാറാവണ മെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തിനു കീഴില്‍ പുകയിലരഹിത വിദ്യാല യങ്ങളായി തിരഞ്ഞെടുത്ത എട്ട് സ്കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തച്ചമ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി വി കുര്യന്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രായ അബൂബക്കര്‍ മുച്ചിരിപ്പാടന്, തനൂജ രാധാകൃഷ്ണന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.നാരായണന്‍കുട്ടി, മനോരഞ്ജിനി, അലി തേക്കത്ത്, ജയ ജയപ്രകാശ്, കൃഷ്ണന്‍കുട്ടി, രാജി ജോണി, ബിന്ദു കുഞ്ഞിരാമന്, സെക്രട്ടറി ഇന്‍ചാര്‍ജ് വി.രാജി, കുടുംബശ്രീ സി. ഡി.എസ്. ചെയര്‍പേഴ്സണ്‍ സുനിത, ബ്ലോക്ക് കോഡിനേറ്റര്‍ സുമലത, ബഡ്സ് സ്കൂള്‍ ടീച്ചര്‍ കെ.എസ് ഭാനുപ്രിയ മറ്റു ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
