മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ മാലിന്യസംഭരണകേന്ദ്രത്തിലെ തീപി ടുത്തവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പൊലിസ് അന്വേഷണം തുടങ്ങി. പഞ്ചായത്തി ന്റെ പരാതിപ്രകാരമാണ് നടപടി. മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷിന്റെ നേതൃ ത്വത്തിലുള്ള സംഘം ഇന്നലെ ചുങ്കം മങ്കുഴിപ്പാറയിലുള്ള മാലിന്യസംഭരണ കേന്ദ്രത്തി ലെത്തി പരിശോധന നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്തും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.ചൊവ്വാഴ്ച വൈകിട്ടാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ജനവാസമേഖലയില്‍നിന്ന് ഏകദേശം 200മീറ്ററോളം മാറി ഒഴിഞ്ഞ ഭാഗത്തായാണ് മാലിന്യസംഭരണ കേന്ദ്രമുള്ളത്. നിര്‍മാണപ്രവൃത്തികളും നടന്നുവരികയാണ്. ഒക്ടോബര്‍ രണ്ടിന് എംസിഎഫിന്റെ ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു പഞ്ചായത്ത് അധികൃതര്‍. ഹരിത കര്‍മ്മസേന ശേഖരിച്ചുകൊണ്ടുവരുന്ന മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനും മറ്റുമായി ഷെഡ് നിര്‍മാണവും ഉടന്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇതിനി ടെയാണ് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചത്. തുടര്‍ന്ന്, അന്വേഷണമാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ പരാതിനല്‍കുകയായിരുന്നു.
