അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റിന്റെ സ്വാതന്ത്ര്യദിന സമ്മാനമായി സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഉച്ചക്കഞ്ഞി വിതരണ മാരംഭിച്ചു. വിശപ്പുരഹിത അലനല്ലൂര്‍ എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഭക്ഷണ വിതരണം. എടപ്പറ്റ, കോട്ടോപ്പാടം, താഴേക്കോട് പഞ്ചായത്തില്‍ നിന്നുള്‍പ്പടെ മലയോര മേഖലകളില്‍ നിന്നും ചികിത്സതേടിയെത്തുന്നവര്ക്കും പുറമേയുള്ളവര്ക്കുമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, ബ്ലോക്ക് മെമ്പര്‍ വി.അബ്ദുല്‍ സലീം, ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി.മുസ്തഫ, കെ.വി.വി.ഇ.എസ്. യൂണിറ്റ് സെക്രട്ടറി പി.പി.കെ അബ്ദുറഹ്മാന്, ട്രഷറര്‍ നിയാസ് കൊങ്ങത്ത്, സുബൈര്‍ തുര്‍ക്കി, രാധാകൃഷ്ണന് ഉണ്ണിയാല്‍, ജെയിംസ് തെക്കേക്കൂറ്റ്, രാജഗോപാല്‍ കൃഷ്ണ, യൂസഫ് സിറ്റി, എസ്.ബി സലീം, ആരിഫ് തുവ്വശ്ശേരി, യൂസഫ് ചോലയില്‍,നാസര്‍ കളത്തില്‍, നജീബ് സൈന്‍, ഇ.കെ ബാബു, നാസര്‍ ആക്കാടന്‍, സുബൈര്‍ നന്മ, മുസ്തഫ തോരക്കാട്ടില്‍, ഷൈനി, സൈതലവി തുടങ്ങിയവര്‍ പങ്കെടുത്തു.
