മണ്ണാര്‍ക്കാട്: പെരിമ്പടാരിയില്‍ തെരുവുനായ ആക്രമണത്തില്‍ ആറ് കോഴികള്‍ ചത്തു. ചങ്ങലീരി റോഡിലെ സ്വകാര്യആശുപത്രിക്ക് സമീപത്തുള്ള ഉഴതില് തോമ സ്കുട്ടി ഉമ്മന്റെ വീട്ടിലെ കോഴികളെയാണ് ആക്രമിച്ചത്. വീട്ടുകാര്‍ പുറത്തുപോ യപ്പോഴാണ് സംഭവം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ കോഴികള്‍ ചത്തു കിടക്കുന്ന തായാണ് കണ്ടത്. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാ ണെന്ന് നാട്ടുകാര്‍ പറയുന്നു. ട്യൂഷന് സെന്ററുകളിലേക്കും മറ്റും വിദ്യാര്‍ഥികള്‍ പോകുന്നത് ഭീതിയോടെയാണ്. തെരുവുനായശല്യംപരിഹരിക്കാന് നഗരസ ഭാധികൃതര് അടിയന്തരമായി ഇടപെട ണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
