അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്കൂളില്‍ നിന്നും രണ്ടുമാസത്തിനുള്ളില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനായും പാരായണം ചെയ്ത് ഖത്മുല് ഖുര്‍ആന്‍ പൂര്‍ത്തീകരിച്ചത് 26 വിദ്യാര്‍ഥികള്‍. മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്സില്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് മുമ്പായി അവര്‍ തീര്ത്തിരിക്കേണ്ട പ്രധാന പ്പെട്ട ഒന്നാണ് ഖത്മുല് ഖുര്‍ആന്‍. പി.മുഹമ്മദ് ഷമീം, സി.പി ഹാദി ഇസാന്, എന്‍. അലീഷ ഐറ, വി.ടി റുവ നൈല്‍, കെ.ഹംന ഫാത്തിമ, പി. ഇസ്സ, ഇ.വി ഇമാന് അലി, സി.പി നൂറ ബത്തുല്‍, ടി.എം മുഹമ്മദ് സല, സി.പി ഐനു ഹന, ടി.ദുആ മറിയം,, സി. ഐസ മിന്‍ഹ, കെ.റിസ ഫാത്തിമ, കെ.അലീന റഹ്മാന്, എം.ഫില്‍സ, സി.മുഹമ്മദ്, പി.മുഹമ്മദ് മെഹഫിന്‍, സി.ഫസ്സാന് മുഹമ്മദ്, എം.ഐസ, പി.മുഹമ്മദ് ഫൈസ്സാന്, എ.ദിന ഹന്ന, കെ.സി റംസാന് ഉമ്മര്‍, ടി.അയിഷ റഘദ്, ടി.അയിഷ റഹഫ്, പി.എസ് ഹൈസിന് മുഹമ്മദ്, ടി.യാനി മെഹക്ക് എന്നീ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഖ ത്മുല്‍ ഖുര്‍ആന്‍ പൂര്‍ത്തിയാക്കിയത്. എസ്.എം.ഇ.സി. സെന്റര്‍ മാനേജ്മെന്റ്, പ്രിന് സിപ്പാള് ഇദ്രീസ് സ്വലാഹി എന്നിവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.
