കാഞ്ഞിരപ്പുഴയില്‍ : കാഞ്ഞിരപ്പുഴയില്‍ ബസ് സ്റ്റാന്‍ഡിനായുള്ള നാടിന്റെ കാത്തിരി പ്പ് തുടരുന്നു. കാഞ്ഞിരപ്പുഴ ഡാം വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇവിടെ ബ സ് സ്റ്റാന്‍ഡ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കെ.എസ്.ആര്.ടി.സി. ഉള്‍പ്പടെ നിരവധി ബസുകള്‍ ഈറൂട്ടില്‍ സര്‍വീസ് നടത്തുന്നു ണ്ട്. ഇരുമ്പകച്ചോല, പൂഞ്ചോല, തച്ചമ്പാറ പഞ്ചായത്തിലുള്‍പ്പെടുന്ന പാലക്കയം മേഖല കളില്നിന്നുള്ളവരെല്ലാം ബസ് ഗതാഗതത്തെ ആശ്രയിക്കുന്നവരാണ്. കാത്തിരിപ്പു കേ ന്ദ്രങ്ങളില്ലാത്തതിനാല് മഴയും വെയിലുമേറ്റ് നില്‍ക്കുകയും വേണം.
നിലവില്‍ ഉദ്യാനത്തിനുസമീപം ബസുകള്‍ നിര്‍ത്തിയിടുന്നതും തിരിക്കുന്നതുമെല്ലാം ചെളിപുതഞ്ഞ മണ്ണിലാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലുമില്ലാത്തത് യാത്രക്കാരേയും ബസ് ജീവനക്കാരേയും ബുദ്ധിമുട്ടിലാക്കുന്നുമുണ്ട്. ജലസേചനവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് വി ട്ടുകൊടുക്കാന്‍ മുന്‍പ് ധാരണയാക്കിയിരുന്നു. തുടര്‍ന്ന് അണക്കെട്ട് പുനരുദ്ധാരണ പ്ര വൃത്തിയിലുള്പ്പെടുത്തി രണ്ടുവര്‍ഷം മുന്‍പ് 1.50കോടി നീക്കിവെക്കുകയുമുണ്ടായി. എന്നാല്‍ പ്രവൃത്തികള്‍ തുടങ്ങിയതുമില്ല.
ഇതിനിടെ അണക്കെട്ടിനോടുചേര്‍ന്നുള്ള ജലസേചനവകുപ്പിന്റെ സ്ഥലങ്ങള്‍ കേന്ദ്രീ കരിച്ചുള്ള പുതിയ വിനോദസഞ്ചാരപദ്ധതിയില്‍ ബസ് സ്റ്റാന്‍ഡിനായി കണ്ടെത്തിയ സ്ഥലവും ഉള്‍പ്പെട്ടു. ഇതോടെ ജലസേചനവകുപ്പ് പദ്ധതിയിട്ട ബസ് സ്റ്റാന്‍ഡിനായുള്ള അടിസ്ഥാനസൗകര്യവികസനം ഇനി നടന്നേക്കില്ല. അതേസമയം ഇവിടെ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് ടൂറിസംകരാര്കമ്പനി ജലസേചനവകുപ്പധികൃതരെ അറിയിച്ചിട്ടുള്ളത്. ഇതില്‍ ബസുകള്‍ നിര്‍ത്തിയിടാനും യാത്രക്കാരെ കയറ്റാനുമുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
