കോട്ടോപ്പാടം : കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്കൂള്‍ സുവര് ണ ജൂബിലി ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്കൂ ള്‍ മാനേജിങ് ട്രസ്റ്റ് ചെയര്മാന് കല്ലടി അബൂബക്കറിന് നല്കി പ്രകാശനം ചെയ്തു. പി.ടി. എ പ്രസിഡന്റ് കെ.ടി.അബ്ദുള്ള അധ്യക്ഷനായി.പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ്, പ്രധാ നാധ്യാപകന്‍ കെ.എസ് മനോജ്, മാനേജര്‍ റഷീദ് കല്ലടി, എസ്.എം.സി ചെയര്മാന് പറമ്പത്ത് മുഹമ്മദലി, സുവര്‍ണ ജൂബിലി സംഘാടകസമിതി കണ്‍വീനര്‍ കെ. മൊയ്തു ട്ടി, മീഡിയ ചെയര്മാന് ഹമീദ് കൊമ്പത്ത്, കണ്‍വീനര്‍ ബാബു ആലായന്‍, പി.ഗിരീഷ്, എന്‍.ഹബീബ് റഹ്മാന്, പി.സൈനുല്‍ ആബിദീന്‍ ,കെ.പി നൗഫല്‍, എം.പി ഷംജിത്ത് എന്നിവര്‍ പങ്കെടുത്തു. ‘വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അഞ്ച് പതിറ്റാണ്ട് ‘ എന്ന പ്രമേയ ത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാ ര്‍ന്ന അമ്പത് പരിപാടികള്‍ നടക്കും. ചിറ്റിലഞ്ചേരി പി.കെ.എം.യു.പി സ്കൂള്‍ അധ്യാപ കന് പി.പി.മുഹമ്മദ് കോയയാണ് ലോഗോ രൂപകല്പന ചെയ്തത്.
