അലനല്ലൂര്‍: വെള്ളിയാര്‍പുഴയിലെ കണ്ണംകുണ്ട് കോസ്വേയില് യുവാവിനെ ഒഴുക്കി ലകപ്പെട്ട് കാണാതായി. കണ്ണന്‍കുണ്ട് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഏലംകു ളവന് യൂസഫിന്റെ മകന് സാബിത്ത് (26) ആണ് പുഴയിലകപ്പെട്ടത്. ഇന്ന് വൈകിട്ട് നാലിനാണ് സംഭവം. ശക്തമായമഴയെ തുടര്‍ന്ന് വെള്ളിയാറില്‍ ജലനിരപ്പുയര്‍ന്ന് കോസ് വേയ്ക്ക് മുകളിലൂടെയാണ് വെള്ളമൊഴുകിയിരുന്നത്. അബദ്ധത്തില്‍ കാല് തെന്നി സാബിത്ത് പുഴയിലകപ്പെട്ടതായാണ് വിവരം.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് നിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തി വൈകീട്ട് 7.45വരെ തി രച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവും പ്രതികൂല കാലാ വസ്ഥയുംമൂലം തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ തുടരുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. പാലക്കാടുനിന്നുള്ള സ്കൂബ ടീമും തിരച്ചിലിനെത്തും.