കാഞ്ഞിരപ്പുഴ:ഗ്രാമപഞ്ചായത്തിനെ കോവിഡ് ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത് പുന:പരിശോധിക്കണമെന്ന് കെവി വിജയദാസ് എംഎല്‍എ,ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ഹോട് സ്‌പോട്ടില്‍ നിന്നും ഒഴിവാ ക്കാന്‍ നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ടത് കാരണം വലിയ ആശങ്കയാണ് ജനങ്ങ ള്‍ക്ക് ഉള്ളത്.ആകെ 76 പേരാണ് നിരീക്ഷണത്തിലുള്ളത്.പുതുതായി നിരീക്ഷണത്തിലുള്ളത് ഒരാള്‍ മാത്രമാണ്.രണ്ട് പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.ബാക്കിയുള്ളവര്‍ വീടു കളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
നേരത്തെ വിദേശത്ത് നിന്നും എത്തിയ 83 പേര്‍ നിരീക്ഷണ കാലാ വധി പൂര്‍ത്തിയാക്കിയവരാണ്.ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 33 പേരും ഇതര ജില്ലകളില്‍ നിന്നും എത്തിയ 32 പേരുമാണ് നിരീ ക്ഷണത്തിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 12 പേരും നിരീക്ഷണ ത്തില്‍ കഴിയുന്നുണ്ട്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി മണികണ്ഠന്‍,വൈസ് പ്രസിഡന്റ് രമണി,പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.