അലനല്ലൂര്‍ : ഒരു ഇടവേളയ്ക്കുശേഷം വെള്ളിയാര്‍പുഴയില്‍ വീണ്ടും കോഴിമാലിന്യം തള്ളി. പൂക്കാടഞ്ചേരി ഭാഗത്ത് ഇന്നുരാവിലെ കുളിക്കാനെത്തിയവരാണ് മാലി ന്യങ്ങള്‍ കണ്ടത്. പുഴയിലടിഞ്ഞ മരക്കൊമ്പുകളിലും പുല്ലുകളിലുമെല്ലാം തങ്ങിനില് ക്കുന്ന നിലയിലായിരുന്നു. പൂക്കാടഞ്ചേരി ഭാഗത്ത് പുഴയില്‍ തടയണയുണ്ട്. മാത്രമല്ല രണ്ട് കുടിവെള്ളപദ്ധതികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റുഭാഗങ്ങളില്‍ നിന്ന് മാ ലിന്യം ഈഭാഗത്തേക്ക് ഒഴുകിയെത്തിയതാണെന്ന് കരുതുന്നു. തടയണയുടെ പരിസര ത്തും മറ്റുമായി ഇത് തങ്ങിനില്ക്കുന്നത് ആശങ്കയ്ക്കും ഇടയാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി മഴപെയ്തതിനാല്‍ പുഴയില്‍ നല്ല ഒഴുക്കുണ്ട്. മുന്‍പ് പുഴയിലേ ക്ക് മാലിന്യം തള്ളിയതിന് ഒരാള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.പുഴയിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നതായി അന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. കുടിവെള്ള ത്തിനും കുടിക്കാനും ധാരാളം പേര് ആശ്രയിക്കുന്ന പുഴയാണിത്. മാലിന്യം തള്ളിയവ രെ കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്ന് യതീംഖാന വാര്‍ഡ് മെമ്പര്‍ ലൈലാ ഷാജഹാന് ആവശ്യപ്പെട്ടു. പൊലിസില്‍ പരാതി നല്‍കുമെന്നും അറിയിച്ചു. ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ചിരട്ടക്കുളം വാര്‍ഡുമെമ്പര്‍ ഷമീര്‍ ബാബു അറിയിച്ചു.
