അലനല്ലൂര്‍ : ബി.ജെ.പി. മാളിക്കുന്ന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍. സി., പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്.എസ്., എന്‍.എം.എം.എസ്. പരീക്ഷാ വിജയികളെ അനുമോദിച്ചു. ദീപ്തം 2025 എന്ന പേരില്‍ പാറപ്പുറം ശ്രീ വിദ്യാ ശിശു മന്ദിരത്തില്‍ നടന്ന അനുമോദന യോഗം ബി.ജെ.പി. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.സുല്‍ഫത്ത് മുഖ്യാതിഥിയായി. എ.പി അനീഷ് അധ്യക്ഷനായി. വാര്‍ഡ് പ്രസിഡന്റ് ജയകൃഷ്ണന്, അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയചന്ദ്രന്, രാജു,അനില്‍കുമാര്‍, ഹരിദാസ്, ശിവദാസന്‍ തുടങ്ങി യവര്‍ സംസാരിച്ചു.
