മണ്ണാര്‍ക്കാട് : നെല്ലിപ്പുഴയുടെ മുക്കണ്ണം ഭാഗത്ത് പുഴയില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥി മരിച്ചു. പുല്ലിശ്ശേരി സ്രാമ്പിക്കല്‍ മുഹമ്മദ് അശ്ഫിന് (18) ആണ് മരിച്ചത്. ഇന്ന് രാവിലെ യാണ് സംഭവം. സുഹൃത്ത് ജോവാനൊപ്പമാണ് അശ്ഫിന് എത്തിയത്. ഇതിനെ ഇരുവരും ഒഴുക്കിലകപ്പെടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അശ്ഫിന്റെ ജീവന് രക്ഷിക്കാനായില്ല.നെല്ലിപ്പുഴ നജാത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച അശ്ഫിന്.