മണ്ണാര്‍ക്കാട് : തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് മൂന്ന് ദിവസ ത്തിനകം ഒന്നേകാല്‍ ലക്ഷം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകളില്‍ 105948 എണ്ണം പേര് ചേര്‍ക്കുന്നതിനും, മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കല്‍ എന്നിവയ്ക്കുമാണ്. പേ ര്‍ ചേര്‍ക്കുന്നതിനും പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരു ത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകള്‍ ആഗസ്റ്റ് 7 വരെ നല്‍കാം കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കേണ്ട ത്. പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇആര്‍ഒയ്ക്ക് ലഭ്യമാക്കണം. ഫാറം 5-ലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നല്‍കുന്നതും സ്വീകരിക്കും.
ജൂലൈ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ആകെ 2,66,78,256 വോട്ടര്‍മാര്‍ ഉണ്ടായിരു ന്നു. 2020 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക ഉപതിരഞ്ഞെടുപ്പുകള്‍ ക്കായും 2023 ലും 2024 ലും സമ്മറി റിവിഷന്‍ നടത്തിയും പുതുക്കിയാണ് കരട് പട്ടിക തയ്യാറാക്കിയിരുന്നത്. അത്തരത്തില്‍ പുതുക്കിയ വോട്ടര്‍ പട്ടികയിലെ ഒരു വോട്ടറെ പ്പോലും ഒഴിവാക്കാതെയാണ് പുതിയ വാര്‍ഡുകളിലേക്കുളള കരട് പട്ടിക തയ്യാറാ ക്കിയത്.
2020 ലെയോ അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലെയോ പട്ടികയില്‍ നിന്നും മരണപ്പെട്ടതോ താമസം മാറിയതോ, ഇരട്ടിപ്പോ ആയ 8,76,879 അനര്‍ഹരെ ഒഴിവാക്കി യും പേര് ചേര്‍ക്കുന്നതിന് അപേക്ഷിച്ച 57460 പേരെ ഉള്‍പ്പെടുത്തിയുമാണ് 2023 ല്‍ സമ്മറി റിവിഷന്‍ നടത്തിയത്. 2024 ല്‍ അത്തരത്തില്‍ അനര്‍ഹരായ 452951 പേരെ ഒഴിവാക്കിയും അര്‍ഹതപ്പെട്ട 268907 പേരെ ചേര്‍ക്കുകയും ചെയ്തിരുന്നു.
വാര്‍ഡ് പുനര്‍വിഭജനത്തെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്ന വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളില്‍ ഡീലിമിറ്റേഷന്‍ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനക്രമീകരിച്ചത്. നിലവിലെ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളില്‍ പുനക്രമീകരിച്ചതി ല്‍ പിശക് മൂലം വാര്‍ഡോ, പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കില്‍ അവ തിരുത്തുന്ന തിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ ക്ക് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
