മണ്ണാര്‍ക്കാട് : നിപ ജാഗ്രതയുടെ ഭാഗമായി കുമരംപുത്തൂര്‍ പഞ്ചായത്തിലെ തീവ്ര ബാധിത മേഖലയായ ചക്കരക്കുളമ്പ് പ്രദേശത്തെ കുടുംബങ്ങള്‍ക്ക് സേട്ട് സാഹിബ് സെന്റര്‍ മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ നല്കി. ഐ.എന്‍.എല്‍. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കൊമ്പം സന്നദ്ധ പ്രവര്‍ത്തകരായ റഷീദ് ചക്കരകുളമ്പ്, നിസാര്‍ ചുങ്കന്‍ എന്നിവര്‍ക്ക് കൈമാറി. മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുറഫീഖ് കാട്ടുകുളം, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശിഹാബ് മൈലാം പാടം എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ തീവ്രബാധിതമേഖലകളിലെ പ്രയാ സപ്പെടുന്നവര്ക്ക് ഭക്ഷ്യപച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
