മണ്ണാര്‍ക്കാട് : കേന്ദ്ര നഗര-പാര്‍പ്പിട മന്ത്രാലയം നടത്തുന്ന സ്വച്ഛ് സര്വ്വേക്ഷണില് പാല ക്കാട് ജില്ലയിലെ നഗരസഭകള്‍ മികച്ച മുന്നേറ്റം. നഗരങ്ങളുടെ ശുചിത്വ നിലവാരം അള ക്കുന്ന ഈ ദേശീയ സര്‍വേയില്‍, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച റാങ്കുകള്‍ നേടിയാ ണ് ജില്ല സംസ്ഥാനത്തിന് മാതൃകയായത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ നടപ്പാക്കിയ സമഗ്ര ശുചിത്വ പ്രവര്‍ത്തനങ്ങളാണ് ഈ ശ്രദ്ധേയമായ നേട്ട ത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം 3697-ാം സ്ഥാനത്തായിരുന്ന ഷൊര്‍ണ്ണൂര്‍ നഗരസഭ ഇത്തവണ ദേശീയ റാങ്കിങ്ങില്‍ 108-ാം സ്ഥാനത്തായി. 4160-ാം സ്ഥാനത്തുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി നഗരസഭ 161-ാം സ്ഥാനത്തും, 3724-ാം സ്ഥാനത്തുണ്ടായിരുന്ന പട്ടാമ്പി നഗരസഭ 221-ാം സ്ഥാനവും നേടി. പാലക്കാട് നഗരസഭ (3369ല്‍ നിന്ന് 338-ലേക്ക്), ഒറ്റപ്പാ ലം നഗരസഭ (3611ല്‍ നിന്ന് 380-ലേക്ക്), മണ്ണാര്‍ക്കാട് നഗരസഭ (3004ല്‍ നിന്ന് 625-ലേക്ക്), ചിറ്റൂര്‍-തത്തമംഗലം നഗരസഭ (4036ല്‍ നിന്ന് 1289-ലേക്ക്) എന്നിവയും റാങ്കിങ്ങില്‍ ഗണ്യമായ പുരോഗതി രേഖപ്പെടുത്തി.
നഗരസഭകളുടെ റാങ്കിങ് മെച്ചപ്പെടുത്തുന്നതില്‍ ശുചിത്വ മിഷന് നിര്‍ണായക പങ്കുവ ഹിച്ചു. പ്രീ-അസസ്മെന്റ് സര്‍വേയില്‍ കണ്ടെത്തിയ മാലിന്യ പ്ലാന്റുകളുമായി ബന്ധ പ്പെട്ട രേഖകളുടെ കുറവ്, പൊതുയിടങ്ങളിലും ജലാശയങ്ങളിലും ബിന്നുകളുടെയും വിവര ബോര്‍ഡുകളുടെയും അഭാവം, പൊതു ശുചിമുറികളിലെ ശുചിത്വക്കുറവ് തുട ങ്ങിയ പോരായ്മകള്‍ ഫീല്‍ഡ് പരിശോധനകള്‍ക്ക് മുമ്പായി പരിഹരിച്ചത് വലിയ നേട്ട മായി.
‘മാലിന്യ മുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായി ഡോര്‍ ടു ഡോര്‍ മാലിന്യ ശേഖ രണം 100 ശതമാനത്തിലേക്ക് എത്തിച്ചു. ഖരമാലിന്യ സംസ്കരണത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പൊതു ഇടങ്ങളിലെയും ജലാശയങ്ങളിലെയും വൃത്തി ഉറപ്പാക്കുകയും ചെയ്തു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ വൃത്തിയാക്കി പുന്തോട്ട ങ്ങളാക്കി മാറ്റിയതും, ചുമര് ചിത്രങ്ങള്‍, പ്രത്യേക മാലിന്യ സംസ്കരണ പ്ലാന്റുകള്‍, നിര്‍മ്മാണ അവശിഷ്ട മാലിന്യ ശേഖരണ പോയിന്റുകള്‍, വേസ്റ്റ് ടു ആര്‍ട്ട് ഉദ്യമങ്ങള്‍, സീറോ വേസ്റ്റ്-ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍, ആര്.ആര്.ആര്. സെന്ററുകള്‍, നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ എന്നിവയും റാങ്കിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചു.
ഖര ഗാര്‍ബേജ് ഫ്രീ സിറ്റി (ഏഎഇ) സ്റ്റാര്‍ റേറ്റിങ്ങില്‍ ഉയര്‍ന്ന സ്റ്റാറുകള്‍ നേടി ജില്ലയിലെ നഗരസഭകള്‍ സംസ്ഥാനത്ത് മുന്നിലെത്തി. പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ നഗരസഭകള്‍ 3 സ്റ്റാര്‍ റേറ്റിങ് കരസ്ഥമാക്കി. കേരളത്തില്‍ ഈ നേട്ടം കൈവരിച്ച മൂന്ന് നഗരങ്ങളില്‍ രണ്ടെ ണ്ണം പാലക്കാട് നിന്നാണ്. ചെര്‍പ്പുളശ്ശേരി നഗരസഭ 1 സ്റ്റാര്‍ നേടി. കൂടാതെ, വെളിയിട വിസര്‍ജ്ജന വിമുക്ത നഗരങ്ങള്‍ക്കുള്ള ഒ.ഡി.എഫ് പ്ലസ് സര്‍ട്ടിഫിക്കേഷനും ജില്ലയി ലെ എല്ലാ നഗരസഭകളും നേടി. ഇത് സ്വച്ഛ് സര്‍വ്വേക്ഷണ്‍ കാമ്പയിനില്‍ നഗരസഭകളു ടെ സ്കോര്‍ മുന്നിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഈ സര്‍ട്ടിഫിക്കേഷനുകള്‍ ക്ക് സര്‍വേയിലെ ആകെ മാര്‍ക്കില്‍ വലിയ പ്രാധാന്യമുണ്ട്.
