മണ്ണാര്‍ക്കാട്: നിപ സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടു ത്തിയ സ്ഥലത്ത് യാത്രക്കാരനും പൊലിസുകാരനും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ പൊലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നതിന് യുവാവിനെതിരെ കേ സെടുത്തു. ഒന്നാംമൈല്‍ മനച്ചിതൊടി ഉമ്മര്‍ ഫാറൂഖിനെ(43)തിരെയാണ് കേസെടുത്ത ത്. ഇന്ന് ഉച്ചയോടെ കോടതിപ്പടി-ചങ്ങലീരി റോഡിലാണ് സംഭവം. തീവ്രബാധിതമേ ഖലകളിലേക്കുള്ള യാത്രക്കാരുടെ പോക്കുവരവിന് രാവിലെമുതല്‍ പൊലിസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബൈക്കിലെത്തിയ യുവാവിനോട് പുറത്തുപോ കാന്‍ പറ്റില്ലെന്നുപറഞ്ഞതോടെ ഈ സമയത്ത് അവിടെ കൂടിനിന്നവരെ ചൂണ്ടിക്കാട്ടി യുവാവും തര്‍ക്കിച്ചു.ഇതോടെ പ്രശ്നം ഉടലെടുത്തു. പൊലിസും യുവാവുംതമ്മില് പര സ്പരം എന്തോപറയുകയും ഉന്തുംതള്ളുമുണ്ടാവുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളിലും പരന്നു. അതേസമയം യുവാവിനെ ആദ്യം തടഞ്ഞസമയത്ത് നിര്‍ദേശം അവഗണിച്ച് ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ച് പോയതായി പൊലിസ് പറയു ന്നു. പിന്നീട് തിരികെ വരുന്നതിനിടെ വാഹനംതടഞ്ഞുനിര്ത്തിയപ്പോള് യുവാവ് പ്രകോപിതനായി പൊലിസിന്റെ ഷര്ട്ടില്കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക വിവരറിപ്പോര്‍ട്ടില്‍ പറയുന്നത്. പെരിമ്പടാരി പ്രദേശത്ത് തുടക്കം മുതല്‍ നിയന്ത്രണം നടപ്പാക്കുന്നതില്‍ പരാതി ഉയരുന്നുണ്ട്. പൊലിസും സന്ന ദ്ധ പ്രവര്‍ത്തകരുമല്ലാത്ത ആളുകളും ഇവിടെ നിയന്ത്രിക്കാന്‍ നില്‍ക്കുന്നതാണ് പലപ്പോ ഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പ്രദേശവാസികളും പറയുന്നു.
