മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജില്‍ എം.എസ്.എഫ്., കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് ഉച്ചയോടെയാണ് സംഭവം. നവാഗതരെ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോളജിന് മുന്‍വശത്തെ പ്രചരണസ്ഥലത്തെ ചൊല്ലി യാണ് തര്‍ക്കമുടലെടുത്തത്. സ്ഥലം ലഭിച്ചില്ലെന്നുപറഞ്ഞ് കെ.എസ്.യു. പ്രവര്‍ത്തകര്‍ എം.എസ്.എഫുകാര്‍ വരച്ച വൃത്തത്തിനുമുകളില് കരിഓയില്‍ ഒഴിച്ചെന്ന് പറഞ്ഞാണ് ഇരുവിഭാഗവും വാക്തര്‍ക്കവും ഉന്തുംതള്ളലുമുണ്ടായത്. പിന്നീട് ഇരുകൂട്ടരും സമീപ ത്തെ പ്രചരണബോര്‍ഡുകളും നശിപ്പിച്ചു. ഓട്ടോതൊഴിലാളികളും മറ്റു നാട്ടുകാരും ചേര്‍ന്നാണ് ഇരുവിഭാഗത്തേയും പിരിച്ചുവിട്ടത്. കോളജില്‍ ഇരു വിദ്യാര്‍ഥി സംഘട നകളും തനിച്ചാണ് മത്സരിക്കുന്നത്.
