മണ്ണാര്‍ക്കാട് : എന്‍.സി.പി. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം നെല്ലിപ്പുഴ പാലാട്ട് റെസിഡന്‍സിയില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ റസാക്ക് മൗല വി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് അധ്യക്ഷനായി. സം സ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ കാപ്പില്‍ സൈദലവി, ഷൗക്കത്തലി കുളപ്പാ ടം, ജില്ലാ പ്രസിഡന്റ് മോഹന്‍ ഐസക്, ജില്ലാ സെക്രട്ടറി രാമകൃഷ്ണന്, അബ്ദു റഹ്മാന്, നാസര്‍ തെങ്കര, ആയിഷാബാനു കാപ്പില്‍, ഉനൈസ് നെച്ചിയോടന്‍, രാധാകൃഷ്ണന്, പ്രിന് സ് ജോണ്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി ഹൈദരലി, ജില്ലാ കമ്മിറ്റി അംഗം പി.സി ഇബ്രാഹിം ബാദുഷ എന്നിവര്‍ സംസാരിച്ചു.
