അലനല്ലൂര്‍ : ആലപ്പുഴ കാവളത്തേക്ക് സ്ഥലം മാറ്റംകിട്ടി പോകുന്ന എടത്തനാട്ടുകര സബ് സെന്ററില്‍ സേവനമനുഷ്ഠിച്ചിരുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സ്മിത മോള്‍ക്ക് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. യോഗം ജില്ലാ പാലിയേറ്റീവ് കെയര്‍ കൂട്ടായ്മ ട്രഷറര്‍ റഷീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ലിനിക്ക് ഭാരവാഹി അലി മുണ്ടക്കുന്ന് അധ്യക്ഷനായി. മുസ്തഫ കോയക്കുന്ന്, സലാം കൊണ്ടായത്ത്, നാസര്‍ ചാലിയന്‍, പി.ഷഹീര്‍, വനിതാവിങ് ഭാരവാഹികളായ ഫാത്തിമ പൂതാനി, വി.പി ജംഷീന, സൈനബ കാപ്പുപറമ്പ്, ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ശിഹാബ് ഐടിസി തുടങ്ങിയവര്‍ സംസാരിച്ചു.
