കുമരംപുത്തൂര്‍: ആധുനിക രീതിയില്‍ നവീകരിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ വെള്ളപ്പാടം പുല്ലൂന്നി ഉന്നതി റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബജിറ്റില്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് വി. പ്രീത മുഖ്യാഥിതിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിര മടത്തുംപള്ളി, സഹദ് അരിയൂര്‍, ബ്ലോ ക്ക് പഞ്ചായത്ത് മെമ്പര്‍ മുസ്തഫ വറോടന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഡി.വിജയ ലക്ഷ്മി, മേരി സന്തോഷ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്, പൊന്‍പാറ കോയക്കുട്ടി, അസീസ് പച്ചീരി, ഫിലിപ്പ്, അനൂപ്, ഐസക് കുമ്പളംപുഴയില്‍, ജോസ് കൊല്ലിയില്‍, ഗോപാലകൃഷ്ണന്, അന്‍സാരി മാസ്റ്റര്‍, ബഷീര്‍ കാട്ടിക്കുന്നന്‍, സൈമണ്‍ മാസ്റ്റര്‍, കെ.പി സുലൈമാന്‍, വി.കെ അബൂബക്കര്‍, നൗഷാദ് വെള്ളപ്പാടം, ഇല്ല്യാസ് , ജയപ്രകാശ് വാഴോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
