മണ്ണാര്‍ക്കാട് : വനമഹോത്സവത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനും ആ നമൂളി വനസംരക്ഷണ സമിതിയും സംയുക്തമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല ഹൈസ്കൂള്‍ തല മെഗാ പരസ്ഥിതി പ്രശ്നോത്തരി സംഘടിപ്പിച്ചു. എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ഇബ്രാഹിം അധ്യക്ഷനായി. മണ്ണാര്ക്ക്ട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.എം അഷ്റഫ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ഗ്രേഡ്) എന്‍.പുരുഷോത്തമന്, ആനമൂളി വനസംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ മുഹമ്മദ് ജുനൈസ്, സെക്രട്ടറി എം.മൊഹമ്മദ് സുബൈര്‍, ഇസഹാക്ക്, ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. 36 ഹൈസ്കൂളുകളില്‍ നിന്നായി 78 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഫിറോസ് ബാബു മോഡറേറ്ററായി. എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി നിരാമയന് ഒന്നാം സ്ഥാനം നേടി.എടത്തനാട്ടു കര ജി.ഒ.എച്ച്.എസ്.സ്കൂള്‍ വിദ്യാര്‍ഥിനി ഫിദ ഫാത്തിമ രണ്ടാംസ്ഥാനവും, തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി ടി.നിയ, പുലാപ്പറ്റ എം.എന്‍. കെ.എം. ജി.ഒ.എച്ച്.എസ്. സ്കൂള്‍ വിദ്യാര്‍ഥിനി ആര്. ആധ്യ എന്നിവര്‍ മൂന്നാം സ്ഥാന വും പങ്കിട്ടു.
