മണ്ണാര്‍ക്കാട് : മരം ലോഡുമായി പോവുകയായിരുന്ന ലോറി റോഡിലെ വന്‍കുഴിയില്‍ കുടുങ്ങി. ലോറി ചരിഞ്ഞതോടെ ലോഡ് കെട്ടിയ കയര്‍പൊട്ടി മരത്തടികള്‍ റോഡിലേ ക്ക് പതിച്ചു. ഇതോടെ ഇതുവഴി ഗതാഗതതടസവുണ്ടായി. കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാതയില്‍ കുമരംപുത്തൂര്‍ ചുങ്കം എ.യു.പി. സ്കൂളിന് സമീപം ഇന്ന് രാത്രി 9.10ഓടെയാണ് സംഭവം. മലപ്പുറം കാളികാവ് ഭാഗത്ത് നിന്നും മരത്തടികള്‍ കയറ്റി കഞ്ചിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് കുഴിയില്‍ കുടുങ്ങിയത്. ഇതോടെ ലോറി ഒരുവശത്തേക്ക് ചരിഞ്ഞു.മരത്തടികള്‍ റോഡിലേക്ക് പതിക്കുകയും ചെയ്തു. തൊട്ടുപിറകെ വന്ന ബൈക്ക് യാത്രക്കാരന് തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഈഭാഗത്ത് നൂറൂമീറ്ററോളം റോഡ് പാടെ തകര്‍ന്നിരിക്കുകയാണ്. അപകട ത്തെ തുടര്‍ന്ന് അരമണിക്കൂറിലധികം ഗതാഗതതടസമുണ്ടായി. മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
