മണ്ണാര്‍ക്കാട് : മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നഗരസഭാ ബസ് സ്റ്റാന്‍ഡിനോട് ചേര് ന്നുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (എം.സി.എഫ്) പ്രവര്‍ത്തിക്കുന്ന തെന്ന പരാതിയിന്മേല് സ്ഥലത്ത് പൊലിസ് പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ജില്ല കളക്ടര്‍, വിജിലന്‍സ്, മണ്ണാര്‍ക്കാട് എസ്.എച്ച്.ഒ. എന്നിവര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സുരക്ഷാക്രമീകരണങ്ങളും, ചുറ്റുമതിലും ഇല്ലാതെയും വൃത്തിഹീനവുമായാണ് എം. സി.എഫ്.പ്രവര്‍ത്തിക്കുന്നതെന്നും അഗ്നിരക്ഷാസേനയുടെ നിരാക്ഷേപ സാക്ഷ്യപത്രം ഇല്ലെന്നും പരാതിയിലുണ്ട്. എസ്.ഐ. എ.കെ ശ്രീജി ത്തിന്റെ നേതൃത്വത്തില്‍ വെള്ളി യാഴ്ചയാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധമായാണോ എം.സി.എഫ്. പ്രവര്‍ത്തി ക്കുന്നതെന്ന് കൂടുത ല്‍ പരിശോധിക്കുമെന്നും പ്രവര്‍ത്തനത്തിന് ഏതെങ്കിലും അനുമ തി ലഭ്യമാകാന്‍ ബാക്കിയുണ്ടോയെന്നത് സംബന്ധിച്ചും നഗരസഭയോട് വിശദീകരണം തേടുമെന്ന് പൊലിസ് അറിയിച്ചു. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധ പ്പെട്ട വകുപ്പുകള്‍ ആവശ്യപ്പെടുന്ന പ്രകാ രം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എസ്.ഐ. പറഞ്ഞു.
ഹരിതകര്‍മ്മ സേന മുഖാന്തിരം വീടുകളില്‍ നിന്നുംമറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉത്പ ന്നങ്ങളും മറ്റു അജൈവമാലിന്യവും ഇവിടെയെത്തിച്ച് ഇനം തിരി ച്ചുവെയ്ക്കുകയും പിന്നീട് വിവിധ ഏജന്‍സികള്‍ക്ക് കൈമാറുകയുമാ ണ് ചെയ്തുവരുന്നത്. സ്ഥിരമായൊരു കേന്ദ്രമില്ലാത്തതിനാല്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് നഗരസഭയുടെ എം.സി.എഫ്. എന്ന് സെക്രട്ടറി എം. സതീഷ് കുമാര്‍ പറഞ്ഞു. കെട്ടിടത്തിന്റെ രണ്ടു വശത്തേക്കും വഴികളില്ലാത്തതിനാല്‍ അഗ്നിരക്ഷാസേനയുടെ നിരാ ക്ഷേപപത്രം ലഭിച്ചിട്ടില്ല. അതേസമയം ലോഡ് വന്നിറക്കിയ സമയത്ത് കൂട്ടിയിട്ട മാലിന്യശേഖരത്തി ന്റെ ചിത്രമാണ് സാമൂഹികമാധ്യമങ്ങ ളില്‍ പ്രചരിക്കുന്നതെന്നാണ് മനസിലാക്കാനാ യിട്ടുള്ളത്. പുതിയ കെട്ടിടത്തിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും സെക്രട്ട റി പറഞ്ഞു.
രണ്ടാഴ്ച മുമ്പ് മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് വളപ്പില്‍ മാലിന്യം കത്തിച്ചതിന് നഗരസഭ 5000 രൂപ പിഴ ചുമത്തിയിരുന്നു. സ്റ്റേഷന് വളപ്പില്‍ മാലിന്യം കത്തിക്കുന്നത് സംബന്ധി ച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
