മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തില്‍ ജനങ്ങളുടെ ജീവനുംസ്വത്തിനും ഭീഷണി യായിമാറിയ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് കോട്ടോപ്പാടം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. റബര്‍ടാപ്പിങ് തൊഴിലാളികളുംഇതുമൂലം പ്രതിസന്ധിയിലാണ് കുരങ്ങുകള്‍ നാളികേരവും നശിപ്പിക്കുന്നു. തിരുവിഴാംകുന്ന് ഫാമിലും കാട്ടാനകളിറങ്ങുന്നത് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്കസൃ ഷ്ടിക്കുന്നു. രാത്രിയില്‍ തിരുവിഴാംകുന്ന്, ഇരട്ടവാരി അമ്പലപ്പാറ, കാപ്പുപറമ്പ് ഭാഗ ങ്ങളിലേക്ക് ഭീതിയോടെയാണ് ആളുകളുടെ സഞ്ചാരം. ഫാമിന് ചുറ്റും ചുറ്റുമതില്‍ കെട്ടാന്‍ നടപടിസ്വീകരിക്കണമെന്നും, യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചി തൊടി അധ്യക്ഷനായി. മറ്റുനേതാക്കളായ എ. അസൈനാര്‍, കെ.ജി. ബാബു, വി. മണികണ്ഠന്, വി. പ്രീത, നൗഫല്‍ താളിയില്‍, സി.എം. അസീസ്, കെ. അബൂബക്കര്‍, ശശികുമാര്‍ ഭീമനാട്, ചിത്ര എന്നിവര്‍ സംസാരിച്ചു.
