അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് ഉണ്ണിയാലില്‍ പുതുതായി നിര്‍മിച്ച അലനല്ലൂര്‍ രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജൂലൈ ഒന്നിന് രാവിലെ 10.30ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിന് വേണ്ടി പ്രാദേശി കമായി സ്വാഗതസംഘം രൂപീകരിച്ചു. പി.പി.കെ അബ്ദുറഹിമാന് (ചെയര്മാന്), രാധാ കൃഷണന് (കണ്‍വീനര്‍), എ. മനാഫ് (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. ഇതിനോടനു ബന്ധിച്ച് ചേര്‍ന്ന യോഗം തഹസില്‍ദാര്‍ അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍, ജനപ്രതിനിധികളായ അനിത വിത്തനോട്ടില്‍, മധു, ഷൗക്കത്ത് പെരുമ്പയില്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി.പി. അനില്‍ കുമാര്‍, അബ്ദുറഹിമാന് പോത്തുകാടന്, കെ.ടി ഷാജി, പി. അബ്ദുള്‍ സലീം, പ്രദേശത്തെ ക്ലബ്, രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളായ പി.പി.കെ അബ്ദുറഹ്മാന്, രാധാകൃഷ്ണന്, വിനോദ് ദാസ്, ഉമ്മര്‍ ഖത്താബ്, ഹബീബ് അന്‍സാരി, വിനോദ് കുമാര്‍, ജയപ്രകാശ്, എ.മനാഫ് എന്നിവര്‍ സംസാരിച്ചു.
