മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കി ഭര ണനടപടികള് കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ അദാലത്ത് സംഘടിപ്പി ക്കുന്നു. ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 31 വരെ നടക്കുന്ന അദാലത്തിന് സര്‍ക്കാര്‍ മാര്ഗനിര് ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2025 മെയ് 31 വരെ കുടിശികയായ ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
സര്‍ക്കാരിന്റെ വിവിധ മുന്‍ഗണനാ പദ്ധതികള്‍, യുവജനങ്ങളുടെ തൊഴില്‍ സാധ്യതക ള്‍ ഉയര്‍ത്തുന്നതിന് ഉപയുക്തമായ പദ്ധതികള്‍, കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭ്യമാകുന്ന പദ്ധതികള്‍, വിവിധ വകുപ്പുകള്‍ രൂപീകരിക്കുന്ന പുതിയ നയങ്ങള്‍, സ്കീമുകള്‍, നടപ്പ് സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കേണ്ട വികസന പദ്ധതികള്‍. ചട്ട രൂപീകരണം എന്നിവ സംബന്ധിച്ച ഫയലുകള്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും അദാലത്ത് സംഘടിപ്പിക്കുന്നത്. അതത് വകുപ്പുകളിലെ സെക്രട്ടറിമാരുടെ നേതൃത്വ ത്തില്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കുകയും മുന്‍ഗണന പട്ടിക തയാറാക്കുക യും ചെയ്യും.
അദാലത്തിന്റെ പൊതുവായ മേല്‍നോട്ട ചുമതല ഉദ്യോഗസ്ഥഭരണപരിഷ്കാര വകു പ്പിനായിരിക്കും. അദാലത്തിന്റെ സെക്രട്ടറിയേറ്റിലെ പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പിലെ സ്പെഷ്യല്‍/ അഡീഷണല്‍ ജോയിന്റ് സെക്രട്ടറിക്ക് ചുമതല നല്‍കും.
മന്ത്രിമാര്‍ ഫയല്‍ അദാലത്തിന്റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ വിലയിരുത്തും. ഫയല്‍ അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് എല്ലാ മന്ത്രി ഓഫിസുകളും നേരിട്ട് നിരീക്ഷിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യും. മന്ത്രിമാരുടെ ഓഫിസില്‍ ഇതിനായി പ്രത്യേകം ചുമതല നല്‍കും.
2025 സെപ്റ്റംബര്‍ 15നകം തീര്‍പ്പാക്കിയ ഫയലുകളുടെ വിവരം വകുപ്പ് സെക്രട്ടറിമാര്‍ മന്ത്രിമാര്‍ക്ക് സമര്‍പ്പിക്കും. എല്ലാ വകുപ്പുകളുടെയും സമാഹൃത കണക്കുകള്‍ സെപ്റ്റം ബര് 20നകം മുഖ്യമന്ത്രിക്ക് ലഭ്യമാക്കും. ഓരോ വകുപ്പിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. ഐ.ടി. വകുപ്പിന്റെ സഹായത്തോടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും.
