മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയിലും സമീപ പഞ്ചായത്തുകളിലും കാട്ടുപന്നിയെത്തു ന്നത് പതിവാകുന്നു. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും വന്യജീവി ഒരു പോലെ ഭീഷണിയാകുമ്പോള്‍ ഇവയെ അമര്‍ച്ച ചെയ്യണമെന്ന ആവശ്യവും ശക്തമായി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് പരാതികളും ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം നഗരസഭയിലെ പെരിമ്പടാരി ഭാഗത്ത് കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈ വര്‍ക്ക് പരിക്കേറ്റിരുന്നു. പെരിമ്പടാരി തെങ്ങുമ്മല് ഷൗക്കത്തലി (52)നാണ് പരിക്കേറ്റത്. വാഹനത്തിരക്കേറിയ ഈ സമയത്ത് ഒന്നിലധികം കാട്ടുപന്നികളാണ് റോഡ് മുറിച്ച് കടന്ന് ഓടിയത്. ഈ സമയം വന്ന മറ്റുവാഹനങ്ങള്‍ കാട്ടുപന്നി ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നഗരസഭാ പരിധിയില്‍ മുമ്പും പലഭാഗങ്ങളില്‍ കാട്ടുപന്നി ആക്രമണം ഉണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ മുക്കണ്ണത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു.ഒരു വര്‍ഷം മുമ്പ് വിറകുശേഖരിക്കാന്‍ പോയ കിഴക്കുംപുറം കോളനിയിലെ സുലോചനയെന്ന സ്ത്രീയുടെ ഇടതുകൈയിലെ ചെറുവിരല്‍ കാട്ടുപന്നി കടിച്ചുമുറിച്ചിരുന്നു. നഗരസഭാ പരിധിയില്‍ കൊടുവാളിക്കുണ്ട്, നമ്പിയാംകുന്ന്, പെരിമ്പടാരി, കൂമ്പാറ, അരകുര്‍ശ്ശി, കാഞ്ഞിരംപാടം, കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം, മൈലാംപാടം, ചങ്ങലീരി, മോതിക്കല്‍ മല്ലി ഭാഗങ്ങളിലു കാട്ടുപന്നിശല്ല്യമുണ്ട്. മണ്ണാര്‍ക്കാട് നഗരസഭയിലും കുമ രംപുത്തൂര്‍ പഞ്ചായത്തിലുമായി കഴിഞ്ഞ ആറുമാസത്തിനിടെ 61ഓളം കാട്ടുപന്നിക ളെ വെടിവെച്ചു കൊന്നിട്ടുണ്ട്.
അപകടാരികളായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കും സര്‍ക്കാര്‍ നല്കിയ അധികാരത്തിന്റെ കാ ലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. നഗരസഭാ പരിധിയിലെ കാട്ടുപന്നി ശല്ല്യത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ ടി.ആര് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സി.പി.എം .നേതാക്കളായ ഇ.മുഹമ്മദ് ബഷീര്‍, റഷീദ് ബാബു, അനീസ് എന്നിവര്‍ ചേര്‍ന്ന് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്കി. പി.ഡി.പി. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മച്ചിങ്ങല്‍, നേതാക്കളായ കെ.കെ ഷാഹുല്‍ഹമീദ്, ഒ.കെ അബ്ദുള്ള മുസ്ലിയാര് എന്നിവര്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒയ്ക്കും നഗരസഭാ സെക്രട്ടറിക്കും നിവേദനം നല്‍കിയിട്ടുണ്ട്.
