അലനല്ലൂര്‍ : റിയാദിലുള്ള എടത്തനാട്ടുകരക്കാരുടെ കൂട്ടായ്മായായ റിയാദ് എടത്തനാട്ടു കര എജ്യുക്കേഷണല്‍ കള്‍ച്ചറല്‍ ഒര്ഗനൈസേഷന് എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന് 60,000 രൂപ കൈമാറി. പാലിയേറ്റീവ് ക്ലിനിക്കില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ പാലിയേറ്റീവ് കെയര്‍ ഭാരവാഹി മുഹമ്മദ് സക്കീര്‍ ഉദ്ഘാടനം ചെയ്തു.ക്ലിനിക്ക് വൈസ് ചെയര്മാന് സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷനായി. പി.ടി മുസ്തഫ, ഷാഫി കുറുക്കന്, ഷഹീര്‍ സൈതലവി, സമീര്‍ മണ്ണില്‍, ബഷീര്‍ ചാലിയന്‍, അലി പടിഞ്ഞാറേപള്ള, ഹംസു പാറോക്കോട്ട്, ഹക്കീം പാലക്കുന്ന്, ഫാത്തിമ പൂതാനി, സഹീറ ബാനു, റഹീസ് എടത്തനാട്ടുകര, നജീബ് തോരക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
