കോട്ടോപ്പാടം: നാടിനായി ഉറച്ചുനില്ക്കാമെന്ന ശീര്‍ഷകത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വേര് എന്ന പേരില്‍ നടത്തുന്ന മണ്ഡലം സംഗമം കോട്ടോപ്പാടത്ത് അച്ചിപ്ര മുഹമ്മദ് മാസ്റ്റര്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പഞ്ചായത്തിലെ ഒരുവാര്ഡി ല്‍ നിന്നും പ്രധാനപ്പെട്ട അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് വേര് കോട്ടോപ്പാടം മണ്ഡലം സംഗമം നടത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഫീഖ് അത്തിക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാനിര്‍ മണലടി അധ്യക്ഷനാ യി. സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ജില്ലാ പ്രസിഡന്റ് കെ.എസ് ജയ്ഘോഷ്, വിനോദ് ചെറാട്, ജിതേഷ് നാരായണന്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ ജസീല്‍, നസീര്‍ ബാബു മാസ്റ്റര്‍, അസീസ് ഭീമനാട്, ബാബു മാസ്റ്റര്‍, പി.മുരളി. ഇപ്പു, സക്കീ ര്‍, രമേശന്, മണികണ്ഠന്, നിജോ വര്‍ഗീസ്, വിനിത, ദീപാ ഷിന്റോ, നൗഫല്‍, അബൂബ ക്കര്, സിജാദ് അമ്പലപ്പാറ, പി.ഉസ്മാന്, അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
